അനിരുദ്ധ്–കാവ്യ മാരൻ വിവാഹം ഗ്രീസിൽ; ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ഈ രാജ്യം തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം!

സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഇന്ന് ഗ്രീസിൽ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. മുൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സൂപ്പർതാരം രജിനികാന്ത് തുടങ്ങിയവർ ഗ്രീസിലേയ്ക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഗ്രീസിലെ ഏജിയൻ കടലിലെ ദ്വീപിലാണ് വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് വിവരം. കാവ്യയും അനിരുദ്ധും തങ്ങളുടെ വിവാഹം ഗ്രീസിൽ നടത്താൻ ആഗ്രഹിച്ചതിന് പിന്നിലും ചില കാരണങ്ങളുണ്ട്.
ഗ്രീസിലെ കാലാവസ്ഥയാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. മെഡിറ്ററേനിയൻ കാലാവസ്ഥയും വർഷത്തിൽ ഏകദേശം 300 ദിവസത്തോളം നീണ്ടുനിൽക്കുന്ന സൂര്യപ്രകാശവും ഗ്രീസിലെ മികച്ച ഔട്ട്ഡോർ വെഡ്ഡിംഗ് സ്പോട്ടാക്കി മാറ്റുന്നു. നീലാകാശവും പ്രകൃതിദൃശ്യങ്ങളും വിവാഹച്ചിത്രങ്ങൾക്ക് കൂടുതൽ മനോഹാരിത നൽകുന്നു.വെഡ്ഡിംഗ് ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ട സ്പോട്ടാണ് ഗ്രീസ്.
ദ്വീപ്, കടൽതീരങ്ങൾ, ചരിത്രസ്മാരകങ്ങൾ, ചരിത്രപ്രാധാന്യമുള്ള പട്ടണങ്ങൾ എന്നിവ വിവാഹച്ചിത്രങ്ങൾ കൂടുതൽ ജീവനുള്ളതാക്കുന്നു.ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരാണ് ഗ്രീസുകാർ. ഫിലോക്സീനിയ (അപരിചിതന് സുഹൃത്ത്) എന്ന ഗ്രീക്ക് സങ്കൽപം ഗ്രീസിന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്.ഗ്രീസിലെ ഭക്ഷണമാണ് മറ്റൊരു ആകർഷണം. പരമ്പരാഗതവും സമകാലികവുമായ വിഭവങ്ങൾ വിവാഹാഘോഷങ്ങൾക്കായി ഗ്രീസിനെ മികച്ച സ്പോട്ടാക്കി മാറ്റുന്നു.
വ്യത്യസ്തമായ മത്സ്യ-മാംസ വിഭവങ്ങളുടെ കേന്ദ്രമാണ് ഗ്രീസ്. കൂടാതെ മികച്ച വൈനുകൾക്കും മദ്യപാനീയങ്ങൾക്കും ഈ രാജ്യം പ്രശസ്തമാണ്. വിഡിയാനോ, മോസ്കാറ്റോ സ്പിനാസ് തുടങ്ങിയ തദ്ദേശീയ മുന്തിരി ഇനങ്ങൾ ഉപയോഗിച്ച് നിർമിച്ചുള്ള വൈനുകൾ ലോകപ്രശസ്തമാണ്. ഊസോ, മാസ്തിഹ തുടങ്ങിയ പരമ്പരാഗത പാനീയങ്ങൾ വിവാഹാഘോഷങ്ങൾക്ക് ഗ്രീക്ക് സ്പർശം നൽകുന്നു.



