അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധിയില്ല; വൈദ്യുതി ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ പുറത്തുനിന്ന് അധികമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു. പ്രതിസന്ധിയില്ലാത്തതിനാൽ തത്കാലം പുതിയ ജി.എൻ.എ (ഗ്രീൻ എനർജി ഓപ്പൺ ആക്‌സസ്) ഹ്രസ്വകാല വൈദ്യുതി കരാറുകൾ ഉണ്ടാകില്ല. മുൻപ് സുതാര്യമായ ടെൻഡർ നടപടികളോ റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.

അതേസമയം, നിലവിൽ പ്രതിസന്ധിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതിക്ഷാമമുണ്ടെന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന സംശയത്തിലാണ് സർക്കാർ. ഉടൻ വൈദ്യുതി കരാർ ഒപ്പിട്ടില്ലെങ്കിൽ പവർകട്ട് അനിവാര്യമാകുമെന്ന മുൻ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തരമായി തീരുമാനമെടുക്കാൻ സമ്മർദം ചെലുത്തിയതിന് പിന്നിലെ കാരണങ്ങളും, ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ നീക്കം നടത്തിയ പശ്ചാത്തലവും പരിശോധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button