സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്ത! പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: ഉദ്യോഗാർത്ഥികളുടെ ദീർഘനാളായുള്ള ആവശ്യത്തിന് പരിഹാരവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്‌നാട്ടിൽ വിവിധ സർക്കാർ തസ്തികകളിലേക്കുള്ള മത്സര പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് അനുവദിച്ച് ഉത്തരവായി. ഉദ്യോഗാർത്ഥികളുടെ ദീർഘനാളായുള്ള നിവേദനങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് പുതിയ ഇളവ് പ്രാബല്യത്തിലുണ്ടാകും. നിലവിൽ ഓരോ വിഭാഗത്തിനും അനുവദിച്ചിട്ടുള്ള ഉയർന്ന പ്രായപരിധിക്ക് പുറമേയായിരിക്കും അധികമായി അഞ്ചു വർഷത്തെ ആനുകൂല്യം ലഭിക്കുക.

സംസ്ഥാനത്തെ ഉന്നത തസ്തികകളായ ഗ്രൂപ്പ് I സർവീസുകളിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള ഉയർന്ന പ്രായപരിധി നിലവിലെ 32 വയസിൽ നിന്ന് 37 ആയി ഇയരും. വിവിധ സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള 37 വയസെന്ന പ്രായപരിധി 42 ആയും പുതുക്കി. നിശ്ചയിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ജനറൽ ഉദ്യോഗാർത്ഥികളുടെ പരിധി 42ൽ നിന്ന് 47 ആയും സംവരണ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 47ൽ നിന്ന് 52ആയും ഉയരും.

ഗ്രൂപ്പ് II, IIA സർവീസുകളിൽ നിലവിൽ സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. അതേസമയം ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 30ൽ നിന്ന് 35 ആയി ഉയർത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ പെടുന്ന ഭിന്നശേഷിക്കാരായ ജനറൽ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി 40ൽ നിന്ന് 45 ആയി ഉയരും. സമാനമായ മാനദണ്ഡങ്ങൾ സംസ്ഥാനത്തെ മറ്റ് ഗ്രൂപ്പ് സർവീസുകൾക്കും വിഭാഗങ്ങൾക്കും ബാധകമാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button