ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം ഇന്ന് (ഒക്‌ടോബർ 30) നടത്താനിരുന്ന ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്താണ് പരിപാടി മാറ്റിവെച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. മാറ്റിവെച്ച ചടങ്ങ് ശനിയാഴ്ച (ഒക്‌ടോബർ 31) വൈകീട്ട് 4 മണിക്ക് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴയുള്ളതിനാൽ മുതിർന്ന നേതാക്കൾക്ക് ദീർഘനേരം നിൽക്കാൻ ബുദ്ധിമുട്ട ഉള്ളതിനാലാണ് തീരുമാനം. നവംബർ 1-ന് ഡൽഹി രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ വൻ ജനസഞ്ചയം രാംലീല മൈതാനത്തേക്ക് ഒഴുകിയെത്തുമെന്നും, പ്രതിഷേധത്തിന്റെ വ്യാപ്തി എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളു എന്നും രാഹുൽ കൂട്ടിച്ചേർത്തു.



