ആറ്റിങ്ങൽ ഊരുപൊയ്കയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: ഊരുപൊയ്കയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്‌പെക്ടറായിരുന്ന ബിനീഷ് ലാലാണ് മരിച്ചത്.

കുറ്റാന്വേഷണ മികവിനുള്ള 2025ലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മെഡൽ ബിനീഷ് ലാൽ നേടിയിരുന്നു.

മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button