മെക്സിക്കോയിൽ വൻ തീപിടിത്തം! രാസവസ്തു സംഭരണശാല കത്തിയമർന്നു; നിരവധി പേർക്ക് പരിക്ക്

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ രാസവസ്തു സംഭരണശാലയിൽ വൻ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. ഗ്വാനഹുവാറ്റോ സംസ്ഥാനത്തെ ലിയോൺ നഗരത്തിലെ സാൻ നിക്കോളാസ് പ്രദേശത്താണ് സ്ഫോടനം നടന്നതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതിനും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ഉടൻ സംഭവസ്ഥലത്തെത്തി. തീപിടിത്തത്തെത്തുടർന്ന് ഗോഡൗണിൽനിന്ന് വൻതോതിൽ തീയും പുകയും പുറത്തേക്ക് ഉയർന്നു.



