രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്കെതിരെ ഡിജിപിക്ക് പരാതി!

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. പുനലൂരിൽ നടന്ന ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ അധിക്ഷേപ പരമാർശം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയത്. ശ്രീലേഖയുടെ അധിക്ഷേപ പരാമർശത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നും

അപ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമാണ് ശ്രീലേഖ പറഞ്ഞത്. രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചു.’അങ്ങ് ഡൽഹിയിൽ എംഎൽഎമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികൾ ചേർന്ന് പാറ്റകളോടൊപ്പം ചേർന്ന് പ്രക്ഷോഭം നടത്തുകയാണ്.

ഈ എസ്ഐആർ എന്ന് പറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകൾ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടർ പട്ടിക പുതുക്കലെന്ന് പറയുന്നത്. എല്ലാ പത്ത് വർഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണ്.

ഇന്റൻസീവ് റിവിഷൻ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം.ഗ്യാനേഷ് കുമാറിനോട് യഥാർത്ഥത്തിൽ നന്ദി പറയുകയാണ് വേണ്ടത്. എൽഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയത്.

എന്നിട്ടിപ്പോൾ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താൻ നാണമില്ലേ?​ അവരോടൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്. എന്താണ് അദ്ദേഹം അവിടെ കാണിക്കുന്നത്. മയക്കുമരുന്ന് അമിതമായ അളവിൽ ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുൽ നടത്തിക്കൊണ്ടിരിക്കുന്നത്’- എന്നാണ് ശ്രീലേഖ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button