വ്യാജ ഒപ്പ് പരാതി: മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

സിപിഎം നേതാവ് എസ്.പി. ദീപക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിയിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വ്യാജ ഒപ്പ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. കേസിൽ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button