അശ്ലീല ചാറ്റും ഹണിട്രാപ്പും; അമ്മയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചെന്ന പരാതി, യുവതിക്കെതിരെ വീണ്ടും കേസ്

കൊല്ലം: സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അമ്മയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ യുവതിക്കും മകൾക്കുമെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ആരൂർ സ്വദേശിനി അശ്വതി അച്ചുവിനും മകൾ അമൃതയ്ക്കുമെതിരെയാണ് കേസ്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം തർക്കിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്.

സംഭവദിവസം രാത്രി മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കിയശേഷം അമ്മ രാധാമണിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചെന്നാണ് പരാതി. പരിക്കേറ്റ രാധാമണി ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ അശ്വതിയും മകളും സ്ഥലത്തുനിന്ന് മാറിയതായും ഇവർക്കായി പൊലീസ് അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.അതേസമയം അശ്വതി അച്ചു എന്ന പേരിൽ വ്യാജ സോഷ്യൽ മീ‌ഡിയ അക്കൗണ്ട് ഉപയോഗിച്ച് ഉന്നതരുമായി ബന്ധപ്പെടുകയും അശ്ലീല ചാറ്റുകൾ നടത്തുകയും ചെയ്തതായി നേരത്തെയും യുവതിക്കെതിരെ പരാതികൾ ഉയർന്നിരുന്നു.

2022ലാണ് ഇതുസംബന്ധിച്ച ആരോപണങ്ങൾ പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന പരാതിയും അശ്വതിക്കെതിരെ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വിരമിച്ച എസ്.ഐയെ വിവാഹവാഗ്ദാനം നൽകി പണം വാങ്ങിയശേഷം ഭീഷണിപ്പെടുത്തിയെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ഈ സംഭവങ്ങളിൽ പിന്നീട് തുടർനടപടികൾ ഉണ്ടായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button