ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പാൻമസാല ചാക്കുകൾ കണ്ടെത്തി, സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

മാനന്തവാടി: ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണത്തിൽ മോഷ്ടിച്ച പാൻമസാല ചാക്കുകൾ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് പാൻമസാല ചാക്കുകൾ കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ചാക്കുകൾ സൂക്ഷിച്ചിരുന്നത് കൽപ്പറ്റയിലാണ്. കേസ് എടുത്തതിന് അടുത്ത ദിവസം പുലർച്ചെയാണ് പാൻമസാല ചാക്കുകൾ ക്വാർട്ടേഴ്സിലെത്തിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചിട്ടുണ്ട്. സബിത്ത് കുറ്റസമ്മതം നടത്തിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.



