‘കാര്യമായി എന്തോ പറ്റിയിട്ടുണ്ട്’; പൃഥ്വിരാജിനെതിരെ പരിഹാസവുമായി ബിജെപി നേതാവ്

പൃഥിരാജ് സുകുമാരന്റെ ബോളിവുഡ് ചിത്രം ദായ്റയുടെ റിലീസിന് പിന്നാലെ താരം മുംബയിലെ പ്രശസ്തമായ ലാൽബാഗ് രാജ ഗണേശ മണ്ഡലിൽ ദർശനം നടത്തിയതിനെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് താരം ഭാര്യ സുപ്രിയയുമൊത്ത് ഗണപതി ക്ഷേത്രത്തിലെത്തിയത്. വെളുത്ത കുർത്ത ധരിച്ച എത്തിയ താരത്തിന്റെ നെറ്റിയിൽ തിലകവും ചാർത്തിയിരുന്നു. പൃഥിരാജ് ക്ഷേത്രത്തിൽ കാണിക്കയർപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ക്ഷേത്ര ദർശനത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതിന് പിന്നാലയാണ് പരിഹാസവുമായി യുവരാജ് ഗോകുൽ രംഗത്തെത്തിയത്. ‘കാര്യമായി എന്തോ പറ്റിയിട്ടുണ്ട്….സംസർഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോൾ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു….’- എന്നാണ് യുവരാജിന്റെ ആദ്യത്തെ സോഷ്യൽ മീഡിയ പോസ്റ്റ്. പൃഥ്വിരാജ് പണ്ട് പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരു മതത്തിലോ മൂർത്തിയിലോ അല്ല വിശ്വാസം എന്ന്….ഇന്ന് അയാള്‍ മുംബയിൽ ഗണേശ വിഗ്രഹത്തെ തൊഴുതു.

അതിൽ വലിയ തെറ്റൊന്നും ഞാൻ കാണുന്നില്ല.’- രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.പൃഥിരാജിന്റെ ചിത്രത്തിന് താഴെ ബിജെപി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നിരവധി നെഗറ്റീവ് കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയുടെ റിലീസിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണം താരം നേരിട്ടിരുന്നു. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.’

ഇപ്പോഴത്തെ ക്ഷേത്രദർശനവുമായി ബന്ധപ്പെടുത്തി താരത്തിന്റെ പഴയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. ‘ഞാൻ വിശ്വാസിയാണോ എന്ന കാര്യത്തിൽ തന്നെ എനിക്ക് സംശയമുണ്ട്. അപ്പോൾ പിന്നെ അന്ധവിശ്വാസത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ, നമുക്ക് മുകളില്‍ ഒരു ശക്തിയുണ്ട്. മനുഷ്യന്റെ എല്ലാ കാര്യങ്ങളും ഒരു സ്ഥലത്ത് സറണ്ടറാകും എന്ന് പറയാം, അല്ലാതെ ഈ ഈശ്വരൻ, അമ്പലം, ഇന്ന ദൈവം, മറ്റേ ദൈവം, ഈ പൂജ, ആ പൂജ അതിനോട് എനിക്ക് താല്പര്യമില്ല.’- മുമ്പ് പൃഥിരാജ് പറഞ്ഞ വാക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button