‘ഈ സ്ഥിതിയെങ്കിൽ ബദൽ സംവിധാനം ആലോചിക്കേണ്ടിവരും’; ശബരിമല മുന്നൊരുക്കത്തിൽ കടുപ്പിച്ച് മുഖ്യമന്ത്രി, മുന്നറിയിപ്പുമായി കെ മുരളീധരനും

തിരുവനന്തപുരം: ശബരിമലയിലെയും നിലയ്ക്കലിലെയും നിർമ്മാണ പ്രവർത്തനങ്ങള്‍ വൈകുന്നതിൽ അവലോകന യോഗത്തിൽ ദേവസ്വം മരാമത്തിനെ വിമർശിച്ച് മുഖ്യമന്ത്രി. അപ്പം, അരവണ വിതരണത്തിൽ വീഴ്ചയുണ്ടായാൽ സർക്കാർ കൈയും കെട്ടിനോട്ടിയിരിക്കില്ലെന്ന് ദേവസ്വം മന്ത്രിയും മുന്നറിയിപ്പ് നൽകി. എല്ലാം ഭംഗിയാക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറിൻെറ മറുപടി.

മണ്ഡലം മകര വിളക്ക് തീര്‍ഥാടനത്തിന്‍റെ മുന്നൊരുക്കം വിലയിരുത്താൻ ചേര്‍ന്ന വിപുലമായ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ സജ്ജമാക്കിയില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ നിലയ്ക്കാണെങ്കിൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ചീഫ് എഞ്ചിനീയര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം തമ്മിലെ ശീതസമരം യോഗത്തിലും പ്രതിഫലിച്ചു. ശര്‍ക്കര വാങ്ങാനുള്ള ടെന്‍ഡര്‍ ഇതുവരെയാകാത്തതിൽ മന്ത്രി കെ.മുരളീധരൻ വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ തവണ ജൂണിൽ കരാറായി. അപ്പം അരവണ വിതരണത്തിൽ വീഴ്ചവന്നൽ സർക്കാരിനെ ബാധിക്കും. അത് കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാം സീസണിന് മുന്പ് പൂര്‍ത്തായാക്കമെന്ന് ദേവസ്വം പ്രസിഡൻറ് കെ.ജയകുമാർ ഉറപ്പു നൽകി.

ചാലക്കയം പമ്പ റോഡിൻ്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിൽ തന്നെ നിലനിര്‍ത്താമെന്നും 15 കോടിക്ക് അറ്റക്കുറ്റപ്പണി നടത്താമെന്ന് പറഞ്ഞെങ്കിലും മറുപടി വൈകിയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍ പരാതിപ്പെട്ടു. പമ്പ – നിലയ്ക്കൽ സര്‍വീസിന് ബസ് പാട്ടത്തിനെടുക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

പ്രതിദിനം 75,000 പേരെ ദര്‍ശനത്തിന് അനുവദിക്കാമെന്ന് പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. തിരക്ക് നോക്കി ദേവസ്വം ബോ‍ർഡിൻ്റെ സഹകരണത്തോടെ എണ്ണം കൂട്ടാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാൻ പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എഐ ക്യാമറകള്‍ സ്ഥാപിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പമ്പയിലും ഇനി യോഗം ചേരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button