കോൺഗ്രസിൽ വൻ അഴിച്ചുപണി; പഞ്ചാബിന്റെ ചുമതല ഭൂപേഷ് ബാഗേലിന് നഷ്ടം, സച്ചിൻ പൈലറ്റിന് പകരം ചുമതല

സംഘടനയിൽ അഴിച്ചുപണിയുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബിന്റെ ചുമതലയുണ്ടായിരുന്ന മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേലിനെ ആ സ്ഥാനത്തുനിന്ന് മാറ്റി. പകരം സച്ചിൻ പൈലറ്റിന് ചുമതല നൽകി. രാഹുൽ ഗാന്ധിയുടെ പഞ്ചാബ് യാത്രയ്ക്ക് തൊട്ടുമുമ്പാണ് ഈ നിർണായക മാറ്റം.

ഭൂപേഷ് ഭാഗേൽ തുടർന്നാൽ രാഹുൽ ഗാന്ധിയുടെ യാത്രയുമായി സഹകരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി കടുത്ത സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഈ പെട്ടെന്നുള്ള നടപടി. മാറ്റത്തെക്കുറിച്ച് ഭാഗേലിന് മുൻകൂട്ടി വിവരം നൽകിയിരുന്നില്ലെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസവും ഭാഗേൽ യോഗം വിളിച്ചുചേർത്തിരുന്നു. സച്ചിൻ പൈലറ്റിന്റെ നിയമനത്തെ ചരൺജിത് സിംഗ് ചന്നി സ്വാഗതം ചെയ്തിട്ടുണ്ട്.

2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും സംഘടനയെ ശക്തിപ്പെടുത്താനുമാണ് ഈ യാത്ര ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യാത്രയ്ക്ക് മുന്നോടിയായി രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ പഞ്ചാബ് കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button