ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും നാളെയും (ഞായർ, തിങ്കൾ) ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത 544-ൽ കാരശ്ശേരി എസ്‌സിഎംഎസ് മുതൽ ടിവിഎസ് ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ എച്ച്എംടി ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയും, സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുമാണ് നിയന്ത്രണങ്ങൾ.

യാത്രക്കാർക്കായി പോലീസ് ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ ഭാഗത്തുനിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് യു.സി കോളേജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴി കണ്ടെയ്നർ റോഡിലെത്തി, ചേരാനല്ലൂർ ജംഗ്ഷനിൽനിന്ന് എൻഎച്ച് 66 വഴി ഇടപ്പള്ളിയിലേക്ക് പോകേണ്ടതാണ്. പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽനിന്ന് പോകുന്ന വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ വഴി ഇരുമ്പനം ജംഗ്ഷലെത്തി യാത്ര തുടരണം.

സുരക്ഷയുടെ ഭാഗമായി പ്രധാന റോഡുകളിൽ പാർക്കിങ്ങിനും വഴിയോരക്കച്ചവടത്തിനും പൂർണ്ണ നിരോധനമുണ്ട്. കളമശ്ശേരി എസ്സിഎംഎസ് ജംഗ്ഷൻ മുതൽ ടിവിഎസ് ജംഗ്ഷൻ വരെ, കളമശ്ശേരി എച്ച്എംടി, മെഡിക്കൽ കോളേജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിലെ തോഷിബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ കച്ചവടം നടത്താനോ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button