‘എല്ലാം വാപ്പിച്ചി നേരത്തെ കണ്ടിരുന്നു; പറഞ്ഞതുപോലെയാണ് ഞങ്ങളുടെ ജീവിതം’; വെളിപ്പെടുത്തലുമായി കലാഭവൻ നവാസിന്റെ മക്കൾ

ആരാധകരെയും സഹപ്രവർത്തകരെയും ഒന്നടങ്കം ഞെട്ടിച്ചായിരുന്നു കഴിഞ്ഞ വർഷം കലാഭവൻ നവാസിന്റെ മരണ വാർത്ത എത്തിയത്. പുതിയ സിനിമയുടെ അവസാന ഷെഡ്യൂളും പൂർത്തിയാക്കി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയ നവാസിനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. 51ാം വയസിലായിരുന്നു നവാസിന്റെ വിയോഗം.

നവാസ് ഓർമ്മയായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ആ വേർപാട് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മക്കൾ സജീവമായി നിലനിർത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പിതാവിന്റെ മരണശേഷമുള്ള ജീവിതം പങ്കുവയ്ക്കുകയാണ് താരത്തിന്റെ മക്കൾ.

ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങൾക്ക് വരുന്നുണ്ട് ഒത്തിരി നിർബന്ധിച്ചെടുത്ത ഫോട്ടോയാണിത്. വാപ്പിച്ചി ഇല്ലാതായാൽ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നല്ല പോലെ അറിയാമായിരുന്നു. ഓരോന്നും സംഭവിക്കുമ്പോൾ എന്തെല്ലാം ചെയ്യണമെന്ന് നല്ലരീതിയിലുള്ള ഗൈഡൻസ് ഞങ്ങൾക്ക് തന്നിട്ടുണ്ട്. ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന ടാസ്‌ക്ക് പോലെയാണ് തോന്നുന്നത്.

ഞങ്ങൾക്ക് മുന്നിലേക്ക് വരുന്ന ഓരോ ടാസ്‌ക്കും വാപ്പിച്ചി പറഞ്ഞ പോലെ ഞങ്ങൾ അതിനെ നേരിടുന്നു. വാപ്പിച്ചി പോയതിനു ശേഷം വാപ്പിച്ചി പറഞ്ഞതു മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളു . ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെ തന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നു. അതുകൊണ്ട് ആർക്കും ഒരു ഉപദേശം കൊണ്ടു പോലും ഞങ്ങളെ സഹായിക്കേണ്ടി വന്നില്ല. ‌

ഗൈഡൻസ് ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെ തന്നെയുണ്ട്. ആ ഗൈഡൻസ് ഞങ്ങൾക്ക് ഭംഗിയായി ചെയ്ത് തീർക്കാൻ പടച്ചവൻ ഞങ്ങളെ നല്ല രീതിയിൽ സഹായിക്കുന്നുമുണ്ട്.വാപ്പിച്ചിയുടെ കൈകളിൽ നിന്നും പടച്ചവന്റെ കൈകളിലേയ്ക്കാണ് ഞങ്ങൾ പോയിട്ടുള്ളത്. വാപ്പിച്ചി ഏല്പിച്ചു പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ ഉമ്മിച്ചിയെ പടച്ചവൻ സഹായിക്കട്ടെ.

ഉമ്മിച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ വിചാരിച്ചിട്ടില്ല. ഉമ്മിച്ചി ഓക്കെ ആവാൻ പ്രാർത്ഥിച്ച ഈ ലോകത്തെ ഓരോ വ്യക്തികൾക്കും ഞങ്ങളുടെ നന്ദിയുണ്ട്. പ്രാർത്ഥന കൊണ്ട് നിങ്ങൾ ഞങ്ങൾക്കൊരു തണൽ തന്നതിന് ഈശ്വരൻ നിങ്ങൾക്കും ഒരു തണൽ തന്നിട്ടുണ്ടാവും. എല്ലാവർക്കും നന്ദി’- മക്കൾ ഫേസ്‌ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button