ഇന്ദ്രൻ കാർന്നോരുടെ വീട്ടിൽ ഇന്ന് ഓണസദ്യ; രസകരമായ കുറിപ്പുമായി മല്ലിക സുകുമാരൻ

ഓണാഘോഷത്തിന്റെ വിശേഷങ്ങൾക്കൊപ്പം രസകരമായ കുറിപ്പ് പങ്കുവച്ച് നടി മല്ലിക സുകുമാരൻ. മൂത്ത മകനായ ഇന്ദ്രജിത്തിനും കുടുംബത്തിനുമൊപ്പമാണ് മല്ലിക ഓണം ആഘോഷിച്ചത്. ഇന്ദ്രജിത്തിനും പൂർണിമയ്ക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ‘ഇന്ന് എന്റെ ഇന്ദ്രൻ കാർന്നോരുടെ വീട്ടിൽ ഓണസദ്യ’ എന്നാണ് ചിത്രത്തിനൊപ്പം മല്ലിക സുകുമാരൻ കുറിച്ചത്.

മല്ലിക പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: ‘ഇന്ന് എന്റെ ഇന്ദ്രൻ കാർന്നോരുടെ വീട്ടിൽ ഓണസദ്യ. ഒരു ചെറിയ കല്യാണത്തിന്റെ ബഹളം. പൂർണിമക്കുട്ടിയുടെ പ്രാണനായ സുന്ദരികളും എന്നും ഇന്ദ്രനെ ചേർത്തു നിർത്തുന്ന മോന്റെ കൂട്ടുകാരും. സന്തോഷമായി മോനേ..’

അതേസമയം ഇന്ദ്രജിത്തിന്റെ പുതിയ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. തല മൊട്ടയടിച്ച്, താടി വടിച്ചുള്ള ലുക്കിലാണ് ഇന്ദ്രജിത്തിനെ ചിത്രത്തിൽ കാണാനാകുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവർ ആണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. പൃഥ്വിരാജ് എവിടെ എന്നും ആരാധകർ കമന്റായി ചോദിച്ചു. മല്ലിക സുകുമാരനും മക്കൾക്കും ഓണാശംസകളും ആരാധകർ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button