റെഡ് കാർപെറ്റിൽ അപ്രതീക്ഷിതമായി ആരാധിക; ഓടിയെത്തി നടിയെ ബലമായി ചുംബിച്ചു

താരങ്ങളോട് പലപ്പോഴും അതിരുകടന്ന് ആരാധകർ സ്‌നേഹപ്രകടനം കാണിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡ് നടിയും നർത്തകിയുമായ നികിത റാവലിന് നേരെയാണ് അതിക്രമം ഉണ്ടായത്.
സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഒരു പൊതുപരിപാടിയിൽ റെഡ് കാർപെറ്റിൽ മാദ്ധ്യമങ്ങൾക്ക് പോസ് ചെയ്ത് നികിത നിൽക്കുന്നതാണ് ആദ്യം കാണുന്നത്. ഈ സമയം സുരക്ഷാ വലയം ഭേദിച്ച് ഒരു ആരാധിക അടുത്തെത്തുകയും സെൽഫി ആവശ്യപ്പെടുകയും ചെയ്യുന്നു.തുടർന്ന് നടി സെൽഫി എടുക്കാൻ അനുവദിക്കുന്നു.
എന്നാൽ പെട്ടെന്ന് ആരാധിക നികിതയുടെ കവിളിലും ചുണ്ടിലും ചുംബിക്കുകയായിരുന്നു. ഈ സമയം താരം അസ്വസ്ഥയാകുകയും ആരാധികയെ തള്ളുകയും ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആരാധികക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ചിലർ ഇത് സ്ക്രിപ്റ്റാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.



