പി.എം.ശ്രീ വിവാദം: ‘ഒരു രൂപ വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കും’; വെല്ലുവിളിയുമായി കെ. രാജൻ

അടൂർ: പി.എം.ശ്രീ പദ്ധതിയിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ ഒരു രൂപയെങ്കിലും സ്വീകരിച്ചതായി തെളിയിക്കാനായാൽ തന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻമന്ത്രി കെ. രാജൻ. അടൂരിൽ നടന്ന എ.ഐ.എസ്.എഫ് സംസ്ഥാന പഠനക്യാമ്പിന്റെ സമാപന സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ വെല്ലുവിളി ഉയർത്തിയത്.

നിലവിലെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയോട് ഇത് തെളിയിക്കാൻ വിനയപൂർവം വെല്ലുവിളിക്കുകയാണെന്നും കെ. രാജൻ പറഞ്ഞു.

സർവശിക്ഷാ കേരളയ്ക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ ലഭിക്കാനുള്ള മാർഗം പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിടലാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞാലും, അതിന് മുന്നിൽ നട്ടെല്ല് വളയ്ക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ എ.ഐ.എസ്.എഫ് ശക്തമായി എതിർക്കുമെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button