‘ഭരണം മാറിയിട്ടും മൈക്ക് പ്രശ്നം മാറിയില്ല’; വേദിയിൽ ചിരിപടർത്തി Ramesh Chennithala

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വേദികളിലെ മൈക്ക് തകരാറുകൾ വലിയ വാർത്തയും സോഷ്യൽ മീഡിയ ട്രോളുകളുടെയും വിഷയമായിരുന്നു. ഭരണം മാറിയിട്ടും മൈക്കിന്റെ പ്രശ്നങ്ങൾക്ക് മാറ്റമില്ലെന്ന് ചിരിയോടെ ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി Ramesh Chennithala.

‘ഹരിവരാസനം’ സിനിമയുടെ പൂജാ ചടങ്ങിലായിരുന്നു മന്ത്രിയുടെ രസകരമായ പ്രതികരണം. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ Ramesh Chennithala, പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർക്ക് ‘തൂഫാൻ വാരിയേഴ്സ്’ ബാഡ്ജ് ധരിപ്പിക്കുന്നതിനിടെയാണ് വേദിയിലെ മൈക്ക് പെട്ടെന്ന് തകരാറിലായത്.

മൈക്കിൽ തടസ്സമുണ്ടായതോടെ ഒട്ടും വൈകാതെ, “ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാത്രം മാറിയിട്ടില്ല” എന്ന് അദ്ദേഹം ചിരിയോടെ പ്രതികരിച്ചു. മന്ത്രിയുടെ ഈ അപ്രതീക്ഷിത പരാമർശം സദസ്സിൽ ചിരിയുണർത്തുകയും വലിയ കയ്യടി നേടുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മന്ത്രിയുടെ ഹാസ്യപരമായ പ്രതികരണത്തിന് നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button