സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1120 രൂപ!

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇന്ന് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,180 രൂപയും, ഒരു പവൻ സ്വർണത്തിന് 1,05,440 രൂപയുമായി വില ഉയർന്നു.

ഇന്നലെ രണ്ട് തവണയായാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഇന്നലെ രാവിലെയും വൈകുന്നേരവും ഉണ്ടായ വിലക്കയറ്റം കൂടി കണക്കിലെടുക്കുമ്പോൾ, ഇന്നലെ രാവിലെയുണ്ടായിരുന്ന നിരക്കിൽ നിന്ന് പവന് ആകെ 2,200 രൂപയുടെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ തുടരുന്ന ഈ ചാഞ്ചാട്ടം ഉപഭോക്താക്കളിൽ കനത്ത ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുകയാണ്.സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1120 രൂപ!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button