നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചാ ആരോപണത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന അതിജീവിതയുടെ ഹർജിയിൽ നിർണ്ണായക നടപടിയുമായി ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ തെളിവായിട്ടുള്ള മെമ്മറി കാർഡും പെൻഡ്രൈവും വിചാരണ കോടതിയിൽ നിന്ന് സീൽഡ് കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാൻ ഉത്തരവിട്ടു.

ഈ വിഷയത്തിൽ മറുപടി സമർപ്പിക്കാൻ പ്രോസിക്യൂഷന് ഒരു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. കേസിന്റെ സുപ്രധാന രേഖയായ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നെന്ന ആരോപണം ഏറെ ഗൗരവത്തോടെയാണ് ഹൈക്കോടതി കാണുന്നത്. സംഭവത്തിൽ വിശദമായ പരിശോധനകൾ നടത്തുന്നതിലേക്കാണ് ഈ നടപടി വഴിവെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button