എസ്എഫ്‌ഐ സെക്രട്ടറിയറ്റ് മാർച്ചിൽ വൻ സംഘർഷം

തിരുവനന്തപുരം: എസ്എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ കനത്ത സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു പ്രവർത്തകനു പരിക്കേറ്റതായി റിപ്പോർട്ട്.
സെക്രട്ടേറിയറ്റ് പരിസരത്ത് എത്തിയ പ്രതിഷേധ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥിതി സംഘർഷഭരിതമായി. തുടർന്ന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
സംഘർഷത്തിനിടെ പ്രവർത്തകർ പിന്മാറാൻ തയ്യാറാകാതെ പ്രതിഷേധം തുടരുകയും സ്ഥലത്ത് നിമിഷനേരം ആശയക്കുഴപ്പം നിലനിൽക്കുകയും ചെയ്തു. പരിക്കേറ്റ പ്രവർത്തകന് പ്രാഥമിക ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.



