ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവ്; രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് പിറന്നാൾ

തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് പിറന്നാൾ. യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. എന്നാൽ പാർട്ടി നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും നിർദ്ദേശം മാനിച്ച് വി.ഡി. സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു.
പദവിയേറ്റതിന് പിന്നാലെ നിയമ-സമാധാന വിഷയങ്ങളിൽ ഉൾപ്പെടെ കരുത്തുറ്റ തീരുമാനങ്ങളുമായി സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്നോട്ടുപോകുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിവിധ വിഷയങ്ങളിൽ വേഗത്തിലുള്ള ഇടപെടലുകളും ഭരണപരമായ കർശന നിലപാടുകളും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ദീർഘകാലമായി കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ആശംസകൾ നേർന്നു.



