ഓർമാക്സ് പട്ടികയിൽ സാമന്തയെ പിന്തള്ളി ആലിയ ഭട്ട്; ജനപ്രിയ നായികമാരിൽ തെന്നിന്ത്യൻ താരങ്ങളുടെ ആധിപത്യം

മുംബൈ: ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിമാരുടെ ഓർമാക്സ് മീഡിയ ജനപ്രിയ പട്ടികയിൽ വൻ മാറ്റം. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന സാമന്തയെ പിന്തള്ളി ആലിയ ഭട്ട് ഏപ്രിൽ മാസത്തിലെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മാർച്ചിൽ രണ്ടാം സ്ഥാനത്തായിരുന്ന ആലിയയുടെ മുന്നേറ്റമാണ് ഇത്തവണ ശ്രദ്ധേയമായത്.

ദീപിക പദുക്കോൺ മൂന്നാം സ്ഥാനത്തും രശ്മിക മന്ദാന നാലാം സ്ഥാനത്തും എത്തി. അഞ്ചാം സ്ഥാനത്ത് കാജൽ അഗർവാൾ ഇടംപിടിച്ചു.

തുടർച്ചയായ വിജയങ്ങളിലൂടെ സായ് പല്ലവി ആറാം സ്ഥാനത്തെത്തി. അമരൻ ആഗോളതലത്തിൽ 300 കോടി രൂപ നേടിയതും തണ്ടേൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതും സായ് പല്ലവിയുടെ ജനപ്രീതി വർധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

ഏഴാം സ്ഥാനത്ത് നയൻതാരയും എട്ടാം സ്ഥാനത്ത് ശ്രീലീലയും ഇടംപിടിച്ചു. കൃതി സനോൺ ഒമ്പതാം സ്ഥാനത്തും തൃഷ പത്താം സ്ഥാനത്തുമാണ്.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പത്ത് നായികമാരിൽ മൂന്നുപേർ മാത്രമാണ് ബോളിവുഡിൽ നിന്നുള്ളത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പാൻ ഇന്ത്യൻ സിനിമകളിലൂടെ തെന്നിന്ത്യൻ നടിമാർ രാജ്യവ്യാപകമായി നേടുന്ന സ്വീകാര്യതയെയാണ് പുതിയ പട്ടിക സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button