സ്കൂൾ സുരക്ഷാ പരിശോധനയിൽ പുതിയ മാർഗനിർദേശം; ട്രിബ്യൂണൽ ഉത്തരവ്

സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആവിശ്യമായ പരിശോധനകൾ നടത്തി സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സിവിൾ എൻജിനീയർമാരെ ചുമതലയേല്പിച്ച ചീഫ് സെക്രട്ടറിയുടെ യോഗത്തിലെ നിർദ്ദേശത്തെ തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ടൈബ്രൂണൽ ഉത്തരവ്.
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച് ഹൈക്കോടതിയിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത

പൊതു താല്പര്യ ഹർജിയിലും കോടതി സ്വമേധയാ എടുത്ത കേസിലും സംയുക്തമായി പുറത്ത് വന്ന കോടതി വിധിയെ തുടർന്നാണ് സ്കൂൾ കുട്ടികളുടെ സുരക്ഷാ മാനദണ്ഡം ഉത്തരവായി സർക്കാർ പുറപ്പെടുവിച്ചിരുന്നത്.വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം കൂടി സുരക്ഷ സംവിധാനങ്ങൾ അവലോഹനം ചെയ്യണമെന്നും ആവശ്യമായ ഭേദഗതി പ്രസ്തുത യോഗത്തിന് കൈ കൊള്ളാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻ്റെ കോടതി ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

ഇത് അനുപാലിച്ച് ദിവസങ്ങൾക്ക് മുമ്പ് ചീഫ് സെക്രട്ടറി സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുവാൻ ജില്ലാകളക്ടർമാരുടെ യോഗം വിളിച്ചിരുന്നു. പ്രസ്തുത യോഗത്തിൽ സ്കൂൾ പരിസരം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കുവാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സിവിൾ എൻജിനീയറെ ചുമതലപ്പെടുത്തി നിലവിൽ തുടർന്നിരുന്ന മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി സർക്കുലർ പുറപ്പെടുവിച്ചു.

ഇല്ക്ട്രിക്, ഫയർ എൻജിനീയർമാർ ചെയ്യേണ്ട കാര്യങ്ങളും ആയതിൽ പരിജ്ഞാനമില്ലാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സിവിൾ എൻജിനീയർമാർ പരിശോധിക്കണമെന്ന സർക്കുലറിലെ നിർദ്ദേശത്തെ എൽ എസ് ജി ടി വകുപ്പിലെ ഒരു വിഭാഗം സിവിൾ എൻജിനീയർമാർ അഡ്മിനിസ്ട്രേറ്റീവ് ടൈബ്രൂണലിൽ ചോദ്യം ചെയ്തു. ഇത് സംബന്ധിച്ച് വരുന്ന 29 ന് ചീഫ് സെക്രട്ടറി ഓഫീസ് വിശദീകരണം ടൈബ്രൂണലിൽ ഫയൽ ചെയ്യണമെന്നും അത് വരെ നിലവിലത്തെ സർക്കുലറിലെ ഇലക്ട്രിക്, ഫയർ എൻജിനീയർമാർ ചെയ്യേണ്ട ജോലികൾ സിവിൾ എൻജിനീയർമാർ ചെയ്യേണ്ടതില്ലെന്നും ടൈബ്രൂണൽ വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചു.

വിവിധ വകുപ്പിലെ എൻജിനീയർമാർ ഏകോപിച്ച് നടത്തേണ്ട പ്രവർത്തി തദ്ദേശ സ്വയം ഭരണ വകുപ്പിലെ സിവിൾ എൻജിനീയർമാരുടെ മാത്രം തലയിൽ കെട്ടി വച്ച ചീഫ് സെക്രട്ടറി ജയതിലകിൻ്റെ ഏകപക്ഷീയ നടപടിയാണ് സ്കൂൾ തുറക്കുവാൻ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ നിലവിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ ഹൈക്കോടതി മുഖേന നിയമപോരാട്ടം നടത്തി വിധി നേടിയ അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാട്ടി.

എല്ലാ വകുപ്പുകളെയും ഒരു പോലെ ഏകോപിപ്പിക്കുവാൻ നിർദ്ദേശിച്ച കോടതി വിധിയെ ചീഫ് സെക്രട്ടറി ജയതിലക് സ്വന്തം തീരുമാനം പ്രകാരം വളച്ച് ഒടിച്ചെന്നും ജൂൺ ആദ്യം സ്കൂൾ തുറക്കുന്നതിന് മുമ്പ് സ്കൂൾ പരിസരം പരിശോധിച്ച് ഫിറ്റ്നസ് തയ്യാറാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുവാൻ നിലവിൽ കാരണക്കാരനായ ജയതിലകിനെതിരെ നടപടി വേണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button