‘വെള്ളത്തിൽ വെള്ളപ്പൊടി കലർത്തി കുടിപ്പിച്ചു, ബോധം പോയപ്പോൾ പലരും വന്ന് പീഡിപ്പിച്ചു’

Kochi കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിൽ സ്ത്രീകളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പരാതിക്കാരികളിൽ ഒരാൾ ദുബായിൽ ക്രൂരമായ പീഡനം നേരിട്ടതായി വെളിപ്പെടുത്തി.
Dubaiയിൽ എത്തിച്ച ശേഷം ഫ്ലാറ്റിൽ പാർപ്പിച്ചെന്നും, ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതയാക്കിയ ശേഷം പലരും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. നഗ്നദൃശ്യങ്ങൾ പകർത്തി വീട്ടുകാർക്ക് അയച്ചതായും, കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
മോഡലിംഗിനൊപ്പം വിദേശത്ത് മികച്ച ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വലയിലാക്കുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ദുബായിലെത്തിച്ച ശേഷം ഹോട്ടലുകളിലേക്കും ഫ്ലാറ്റുകളിലേക്കും കൊണ്ടുപോയി മയക്കുമരുന്ന് നൽകി ചൂഷണത്തിനിരയാക്കുന്ന രീതിയാണെന്നാണ് പൊലീസ് പറയുന്നത്.
Kerala Police ഇതുവരെ മൂന്ന് യുവതികളുടെ പരാതിയാണ് സ്വീകരിച്ചത്. കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈ വിമാനത്താവളത്തിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടികൂടിയത്. രണ്ടാം പ്രതിയായ അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
കൂടുതൽ പരാതികൾ ലഭിക്കാനിടയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. DCP Ashwathiയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.



