അബ്‌ദുൾ റഹീം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

Riyadhയിൽ കൊലപാതക കേസിൽ തടവിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി Abdul Rahimന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു. പെരുന്നാൾ അവധിക്ക് മുമ്പ് മോചന നടപടികൾ പൂർത്തിയാക്കാനാണ് കുടുംബവും നിയമസഹായ സമിതിയും ശ്രമിക്കുന്നത്.
സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതക കേസിലാണ് 2006 നവംബറിൽ അബ്‌ദുൾ റഹീം അറസ്റ്റിലായത്. 2012-ൽ വധശിക്ഷ വിധിച്ചെങ്കിലും, പിന്നീട് മരിച്ച ബാലന്റെ കുടുംബത്തിന് ദയാധനം നൽകിയതോടെ ശിക്ഷ ഒഴിവാക്കി.
മലയാളികൾ ചേർന്ന് സമാഹരിച്ച ഏകദേശം 34 കോടി രൂപ ദയാധനമായി നൽകിയതിനെ തുടർന്ന് കോടതി വധശിക്ഷ റദ്ദാക്കി. തുടർന്ന് മറ്റ് വകുപ്പുകളിലായി ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷയാണ് ഇന്ന് അവസാനിക്കുന്നത്.
Embassy of India, Riyadh രാജ്യത്തേക്ക് മടങ്ങാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കിയിട്ടുണ്ട്. ജയിലും ആഭ്യന്തര മന്ത്രാലയവും നടപടികൾ പൂർത്തിയാക്കിയാൽ മോചനം സാധ്യമാകുമെന്നാണ് കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂർ വ്യക്തമാക്കിയത്.



