V. D. Satheesan സർക്കാർ; മന്ത്രിമാരുടെ ഓഫീസുകൾ സെക്രട്ടേറിയറ്റിൽ അന്തിമമായി

Thiruvananthapuram: പുതിയ സർക്കാരിന്റെ അധികാരമേൽക്കലിന് പിന്നാലെ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ അന്തിമമായി ക്രമീകരിച്ചു. വിവിധ ബ്ലോക്കുകളിലായി മന്ത്രിമാർക്ക് ഓഫീസ് അനുവദിച്ചു.
V. D. Satheesanയുടെയും P. K. Kunhalikuttyയുടെയും ഓഫീസ് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ്. രണ്ടാം നിലയിൽ K. Muraleedharan, Ramesh Chennithala എന്നിവർക്കും ഒന്നാം നിലയിൽ Mons Joseph, Shibu Baby John എന്നിവർക്കും ഓഫീസ് അനുവദിച്ചു.
നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ Sunny Joseph, Anoop Jacob എന്നിവരുടെ ഓഫീസുകളാണ്. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിൽ C. P. John, A. P. Anil Kumar എന്നിവർക്കും ഓഫീസ് സജ്ജമാക്കി.
സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ T. Siddique, മൂന്നാം നിലയിൽ K. A. Thulasi എന്നിവരുടെ ഓഫീസ് പ്രവർത്തിക്കും.
സെക്രട്ടറിയേറ്റ് അനക്‌സ്-1ൽ Roji M. John, K. M. Shaji, O. J. Janish എന്നിവർക്കും അനക്‌സ്-2ൽ M. Liju, V. E. Abdul Gafoor, Bindu Krishna, P. K. Basheer, P. C. Vishnunath, N. Shamsudheen എന്നിവർക്കും ഓഫീസ് അനുവദിച്ചു.



