Rahul Gandhi നന്ദി അറിയിച്ചു; കേരള വിജയത്തിൽ K. C. Venugopalയുടെ പങ്ക് എടുത്തുപറഞ്ഞു

Thiruvananthapuram: കേരളത്തിൽ യുഡിഎഫ് നേടിയ വിജയത്തിൽ K. C. Venugopalയ്ക്ക് നന്ദി അറിയിച്ച് Rahul Gandhi. Xൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനായി പോരാടിയതാണെന്നും അവരുടെ ശബ്ദമായിരിക്കും പുതിയ സർക്കാർ നയിക്കുകയെന്നും രാഹുൽ കുറിച്ചു. V. D. Satheesanക്കും മുഴുവൻ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ നേർന്ന അദ്ദേഹം, പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാലിന്റെ പങ്ക് പ്രത്യേകം പരാമർശിച്ചു. യുഡിഎഫ് പ്രവർത്തകരുടെയും ഡിജിറ്റൽ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിലെ ഓഫീസ് ക്രമീകരണങ്ങളും പൂർത്തിയായി. V. D. Satheesanയും P. K. Kunhalikuttyയും സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കും.

Ramesh Chennithalaയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ഉപയോഗിച്ചിരുന്ന അതേ ഓഫീസിലേക്ക് തന്നെയാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. A. P. Anil Kumar ഉൾപ്പെടെ ചില മുതിർന്ന നേതാക്കൾ മുൻകാലത്ത് ഉപയോഗിച്ചിരുന്ന ഓഫീസുകൾ തന്നെ വീണ്ടും തെരഞ്ഞെടുത്തതും ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button