‘കുട്ടിക്കാലത്ത് നേരിട്ട പീഡനം’ ട്യൂഷൻ അദ്ധ്യാപകൻ ചെയ്തത് വെളിപ്പെടുത്തി മീരാ വാസുദേവൻ

കുട്ടിക്കാലത്ത് ട്യൂഷൻ അധ്യാപകനിൽ നിന്ന് വർഷങ്ങളോളം ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തി നടി Meera Vasudevan. ഏഴാം വയസ്സുമുതൽ അതിക്രമത്തിന് ഇരയായിരുന്നുവെന്നും പുറത്തുപറയാതിരിക്കാൻ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും താരം വ്യക്തമാക്കി.
Dhanya Varmaയുമായുള്ള അഭിമുഖത്തിലാണ് മീര മനസുതുറന്നത്. തമിഴ് പഠനത്തിനായാണ് വീട്ടുകാർ ട്യൂഷൻ ഏർപ്പെടുത്തിയതെന്നും അവിടെ എത്തിയിരുന്ന മറ്റ് കുട്ടികളോടും ഇയാൾ മോശമായി പെരുമാറിയിരുന്നുവെന്നും മീര പറഞ്ഞു.
സംഭവം ആരംഭിക്കുമ്പോൾ തനിക്ക് വെറും ഏഴോ എട്ടോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അന്നത്തെ സാഹചര്യത്തിൽ എന്താണ് നടക്കുന്നതെന്ന് പോലും വ്യക്തമായി മനസ്സിലായിരുന്നില്ലെന്നും മീര പറഞ്ഞു. സ്കൂളിൽ മോശം കുട്ടിയാണെന്ന് പറഞ്ഞുകൊടുക്കുമെന്നും വീട്ടിൽ നിന്ന് പുറത്താക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
പതിനേഴ് വയസ്സ് വരെ ഈ ദുരനുഭവം തുടർന്നുവെന്നും അതിന്റെ ആഘാതം ഏറെ കാലം മനസിൽ നിലനിന്നിരുന്നുവെന്നും മീര പറഞ്ഞു. പിന്നീട് സഹോദരിക്കും അതേ അധ്യാപകന്റെ ക്ലാസ് ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ താൻ ശക്തമായി എതിർത്തെന്നും അന്ന് സംഭവത്തിന്റെ ഗൗരവം കൂടുതൽ മനസ്സിലായിരുന്നുവെന്നും താരം വ്യക്തമാക്കി.



