മുസ്ലീം ലീഗ് മന്ത്രിപട്ടികയിൽ അപ്രതീക്ഷിത മാറ്റം; പി.കെ ബഷീറും പരിഗണനയിൽ

തിരുവനന്തപുരം,,: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെടുമെന്ന രാഷ്ട്രീയ ചർച്ചകൾക്കിടെ മുസ്ലീം ലീഗ് തങ്ങളുടെ മന്ത്രിസ്ഥാന സാധ്യതകളുടെ പട്ടിക അന്തിമരൂപം നൽകിയതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ അഞ്ച് പേരുടെ പട്ടികയാണ് പാർട്ടി നേതൃത്വത്തിൽ തയ്യാറാക്കിയതെന്നാണ് സൂചന.എന്നാൽ പട്ടിക പുറത്തുവന്നതോടെ പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. പ്രത്യേകിച്ച് സമുദായ-പ്രാദേശിക പ്രതിനിധാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് മുതിർന്ന നേതാവായ പി.കെ ബഷീറിനെ കൂടി പരിഗണനയിൽ ഉൾപ്പെടുത്തിയതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് കൂടുതൽ ബാലൻസ്ഡ് പ്രതിനിധാനം വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് പട്ടികയിൽ മാറ്റം വരുത്തിയതെന്നാണ് വിലയിരുത്തൽ. ഇതോടെ മന്ത്രിസ്ഥാന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.അതേസമയം, ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പാർട്ടി നേതൃത്വം നൽകിയിട്ടില്ല. മുന്നണി തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button