കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകും,വിഡി സതീശനും രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക് ഇല്ല, അവസാന വട്ട അനുനയിപ്പിക്കുകൾ തുടർന്ന് എഐസിസി

ന്യൂഡൽഹി: കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി തീരുമാനിക്കാൻ എഐസിസി നേതൃത്വം. രാഹുൽ ഗാന്ധി ഇതു സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിൽ നിന്നും ഇന്ന് ഡൽഹിയിലെത്തിയ മുൻ കെപിസിസി പ്രസിഡന്റ് മാരോടും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് മാരോടും മുതിർന്ന നേതാക്കളോടും അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് വി ഡി സതീശനും രമേശ് ചെന്നിത്തലയും എഐസിസി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ്. ഇവരെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്.
കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായി വരികയാണെങ്കിൽ താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വി ഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചത്. ഈ നിലപാടാണ് മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്കുമുള്ളത്. ഇരുനേതാക്കളോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജന ഖാർഗയും രാഹുൽ ഗാന്ധിയും പ്രത്യേകം ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ നിന്നും ഒരിഞ്ച് പുറകോട്ട് പോകാൻ ഇരുവരും തയ്യാറായില്ല.
എഐസിസി നേതൃത്വം എന്ത് തീരുമാനം എടുത്താലും അനുസരിക്കാം എന്നും പക്ഷേ മന്ത്രിസഭയിലേക്ക് ഇല്ലെന്നുമാണ് ഇരു നേതാക്കളും രാഹുൽ ഗാന്ധിയെ അറിയിച്ചത്.
ഇതോടെ പ്രതിസന്ധിയിലായ കേന്ദ്ര നേതൃത്വം സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും കെഎസ്ഇബി വേണുഗോപാലിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു എന്ന വിവരവും പുറത്തു വരുന്നുണ്ട്.
സോണിയ ഗാന്ധിയെ നേരിട്ട് സന്ദർശിക്കാൻ ഡൽഹിയിലെത്തിയ വി ഡി സതീശനും രമേശ് ചെന്നിത്തലയും ശ്രമിച്ചിരുന്നുവെങ്കിലും അനുമതി കിട്ടാത്തത് ഇരുവർക്കും തിരിച്ചടിയായി.
രമേശ് ചെന്നിത്തല ഒരു ദിവസം കൂടി ഡൽഹിയിൽ തുടർന്ന് നീക്കുപോക്കുകൾ നടത്തിയെങ്കിലും എങ്ങും എത്താതെ തിരിച്ചു വരേണ്ടിവന്നു. നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് നിലപാടിലാണ് ചെന്നിത്തല. പക്ഷേ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഉറച്ച നിലപാടും എടുത്തിട്ടുണ്ട്. രമേശിനും സതീശനും ചോദിക്കുന്ന വകുപ്പുകൾ നൽകാൻ എഐസിസി നേതൃത്വം തയ്യാറാണ്. പക്ഷേ കെസിയുടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ഇരുവരുടെയും തീരുമാനം.
വിഡി സതീശൻ ലീഗിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ അവസാനഘട്ട ശ്രമങ്ങൾ നടത്തിയെങ്കിലും കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇറക്കി എഐസിസി നേതൃത്വം കളിച്ച കളിയിൽ ലീഗ് സതീശന് മുഖ്യമന്ത്രിയാക്കണമെന്ന് നിലപാടിൽ നിന്നും പിന്നോക്കം പോയിട്ടുണ്ട്. കെസി മുഖ്യമന്ത്രി ആവണമെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിച്ചു വരട്ടെ എന്ന നിലപാടിലേക്ക് ലീഗ് നേതൃത്വം മാറി. ഇത് അനുനയ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിവരം.
വി ഡി സതീശന്റെ അണികൾ ഇപ്പോൾതന്നെ രോക്ഷാകുലരായി എഐസിസി നേതൃത്വത്തിന് നേരെ തിരിഞ്ഞിട്ടുണ്ട്. ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രതിഷേധാത്മകമായ കമന്റുകൾ കൊണ്ട് നിറയുകയാണ്. കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ തന്നെ വരണം എന്ന നിലപാടാണ് ഇപ്പോഴും അണികൾക്കുള്ളത്. ഇത് പിആർ വർക്കിന്റെ പിൻബലത്തിൽ ആണെന്ന് കെസി വേണുഗോപാലിന്റെ അണികൾ പറയുന്നുണ്ട്. മാത്രമല്ല വി ഡി സതീശനുള്ള പിന്തുണ ഇപ്പോൾ കുറഞ്ഞു കുറഞ്ഞു വരുന്നതായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.



