ഭരണമാറ്റത്തിന് പിന്നാലെ പൊലീസിൽ വൻ അഴിച്ചുപണി? സ്ഥലംമാറ്റ പട്ടിക സജീവം, കസേര ഉറപ്പിക്കാൻ നീക്കങ്ങൾ ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ പൊലീസ് വകുപ്പിൽ വൻ അഴിച്ചുപണിക്ക് സാധ്യത ശക്തമാകുന്നു. പൊലീസ് തലപ്പത്ത് മുതൽ താഴേത്തട്ടുവരെ വ്യാപക സ്ഥലംമാറ്റങ്ങളും നിയമനമാറ്റങ്ങളും ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ഉദ്യോഗസ്ഥർ തമ്മിലുള്ള ചരടുവലികളും സജീവമായിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ആശ്രയിച്ചാകും പൊലീസ് മേധാവിതല നിയമനങ്ങളിലും നിർണായക മാറ്റങ്ങൾ ഉണ്ടാകുക എന്നതാണ് നിലവിലെ സൂചന. നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ റാവാഡ ചന്ദ്രശേഖർക്ക് ഇനി 15 മാസത്തെ സർവീസുണ്ട്. സുപ്രീംകോടതി നിർദേശപ്രകാരം പൊലീസ് മേധാവിക്ക് രണ്ട് വർഷത്തെ കാലാവധി ഉറപ്പുള്ളതിനാൽ, പുതിയ സർക്കാർ നേരിട്ട് ഡിജിപി മാറ്റത്തിന് തയ്യാറാകില്ലെന്നാണ് വിലയിരുത്തൽ.
റാവാഡ ചന്ദ്രശേഖർ വിരമിക്കുന്ന 2027 ജൂലൈയ്ക്ക് ശേഷം പുതിയ പൊലീസ് മേധാവിയെ നിയമിക്കാനാകും. സീനിയോറിറ്റി പ്രകാരം യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം എന്നിവരാണ് പ്രധാന പരിഗണനയിലുള്ളത്. മുൻപ് വിവ



