തമിഴ്നാട്ടിൽ TVK-കോൺഗ്രസ് സഖ്യം ; പിന്തുണയ്ക്ക് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ്


ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ യുടെ നേതൃത്വത്തിലുള്ള TVKയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറായി. ഇതോടെ തമിഴ്നാട്ടിൽ TVK-കോൺഗ്രസ് സഖ്യം രൂപപ്പെടാനുള്ള സാധ്യത ശക്തമായി.അടിയന്തരമായി ചേർന്ന തമിഴ്നാട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് TVKയെ പിന്തുണയ്ക്കാൻ തീരുമാനം ഉണ്ടായത്. പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചില ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ പ്രധാന ബോർഡുകളിലും കോർപ്പറേഷനുകളിലും സ്ഥാനങ്ങളും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.TVKയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാൻഡ് തമിഴ്നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തിയത്.തമിഴ്നാട്ടിൽ TVK സഖ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഡൽഹിയിലും പ്രത്യേക യോഗം ചേർന്നിരുന്നു. , എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. സാഹചര്യം വിലയിരുത്തി തമിഴ്നാട് PCCയ്ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നത്.നേരത്തേ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി ിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അനുകൂല നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ഈ നീക്കത്തോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശക്തിസമവാക്യങ്ങൾ രൂപപ്പെടാനാണ് സാധ്യത. TVK-കോൺഗ്രസ് കൂട്ടുകെട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.


Related Articles

Leave a Reply

Your email address will not be published. Required fields are marked *