“എക്‌സിറ്റ് പോൾ പ്രവചനങ്ങൾ: ബംഗാളിലും ആസാമിലും ബിജെപി മുന്നേറ്റം, തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരാമെന്ന് സൂചന”

കൊൽക്കത്ത: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച എക്‌സിറ്റ്‌പോളുകൾ ബംഗാളിൽ ബിജെപി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. നാല് എക്‌സിറ്റ്‌പോൾ ഏജൻസികളാണ് ബംഗാളിൽ ബിജെപി മുന്നേറുമെന്ന് പ്രവചിക്കുന്നത്. പി മാർക്കിന്റെ പ്രവചനമനുസരിച്ച് ബംഗാളിൽ ബിജെപി 150 മുതൽ 175 സീറ്റുകൾ വരെ നേടും. ഭരണപക്ഷമായ തൃണമൂൽ കോൺഗ്രസിന് 113 മുതൽ 138 സീറ്റുകൾ വരെ നേടാം. കോൺഗ്രസിന് രണ്ട് മുതൽ ആറ് വരെ സീറ്റുകൾ നേടാം.

പോൾ ഡയറിയുടെ സർവെ പ്രകാരം ബിജെപി ബംഗാൾ ഭരണം പിടിക്കും. 142 മുതൽ 171 സീറ്റുകൾ വരെ ഇവിടെ ബിജെപി ജയിക്കാനിടയുണ്ടെന്നാണ് പ്രവചനം. തൃണമൂൽ കോൺഗ്രസിന് 99 മുതൽ 127 സീറ്റുകളിലാണ് ജയസാദ്ധ്യത. കോൺഗ്രസിന് മൂന്ന് മുതൽ അഞ്ച് സീറ്റുകളാണ് ലഭിക്കുക. രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെ സിപിഎം നേടുമെന്നും പ്രവചനമുണ്ട്. ചാണക്യ സ്ട്രാറ്റജീസ് അനുസരിച്ച് ബിജെപി ഭരണം പിടിക്കുകതന്നെ ചെയ്യും.

150 മുതൽ 160 വരെ സീറ്റുകൾ ബിജെപി നേടും. 130-140 സീറ്റുകൾ ടിഎംസി നേടും. കോൺഗ്രസിന് സീറ്റൊന്നും ലഭിക്കില്ല. എബിപി സർവെ പ്രകാരം തൃണമൂലിന് 125 മുതൽ 140 സീറ്റുകൾ വരെ ലഭിക്കാം. ബിജെപിക്ക് 146 മുതൽ 161 സീറ്റുകൾ വരെ ലഭിക്കാം, മറ്റുള്ളവർ ആറ് മുതൽ 10 വരെ നേടും.തമിഴ്‌നാട്ടിലാകട്ടെ എഐഡിഎംകെയുടെയും ടിവികെയുടെയുമായി വോട്ടുകൾ വിഘടിക്കുന്നത് ഡിഎംകെയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് പൊതുഫലം.

ന്യൂസ് 18 പ്രവചനപ്രകാരം എഐഡിഎംകെ-ബിജെപി സഖ്യം അധികാരം പിടിക്കും. 41.5 ശതമാനമാണ് സഖ്യം നേടുക. ഡിഎംകെ സഖ്യമാകട്ടെ 39.2 ശതമാനമാണ ്പ്രവചിക്കുന്നത്. വിജയ്‌യുടെ ടിവികെയ്‌ക്ക് 15.8 ശതമാനം വരെ വോട്ട് നേടാനാകും. സീറ്റുകളുടെ കണക്ക് നോക്കിയാൽ 114 മുതൽ 124 വരെയാണ് എഐ‌ഡിഎംകെ സഖ്യം നേടുക. ഡിഎംകെയ്‌ക്ക് 103 മുതൽ 113 സീറ്റ് വരെയും തമിഴക വെട്രി കഴകത്തിന് നാല ് മുതൽ 10 സീറ്റ് വരെ ലഭിച്ചേക്കും.പീപ്പിൾസ് പൾസ് സർവെ പ്രകാരം ഡിഎംകെ 125 സീറ്റ് മുതൽ 145 സീറ്റുകൾ നേടി അധികാരത്തിൽ തുടരും.

എഐഡിഎംകെ- ബിജെപി സഖ്യം 65-80 സീറ്റുകളേ നേടൂ. വിജയ്‌യുടെ ടിവികെയ്‌ക്ക് 18 മുതൽ 24 സീറ്റ് വരെയും മറ്റുള്ളവർക്ക് 2 മുതൽ ആറ് സീറ്റുകൾ വരെ നേടാം. ദേശ് കാ വെർഡിക്‌റ്റ് സർവെ പ്രകാരം ഡിഎംകെ അധികാരം നിലനിർത്തും. 124 മുതൽ 140 സീറ്റുകൾ ഡിഎംകെ നേടും. എഐഡിഎംകെ സഖ്യം 55 മുതൽ 70 വരെ. ടിവികെയ്‌ക്ക് 32 മുതൽ 42 സീറ്റുകൾ വരെ നേടാനാകുമെന്നും സർവെ സൂചിപ്പിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ പോൾ പ്രകാരം ഡിഎംകെയ്‌ക്കും ടിവികെയ്‌ക്കും നേരിയ സീറ്റ് വ്യത്യാസമേ ഉള്ളൂ.

ടിവികെയ്‌ക്ക് 98 മുതൽ 120 സീറ്റുകളാണ് അവർ പ്രവചിക്കുന്നത്. ഡിഎംകെയ്‌ക്ക് 92 സീറ്റുകൾ മുതൽ 110 സീറ്റുകൾ വരെ. 22 മുതൽ 32 സീറ്റുകൾ വരെയാണ് എഐഡിഎംകെയ്‌ക്ക് ലഭിക്കുക എന്നാണ് സർവെ ഫലങ്ങൾ.അസമിൽ ബിജെപി തൂത്തുവാരുമെന്നാണ് പ്രവചനം. ആക്‌സിസ് മൈ ഇന്ത്യ പ്രവചന പ്രകാരം ബിജെപി 88 മുതൽ 100 സീറ്റുകൾ വരെ നേടാം. കോൺഗ്രസിന് 24 മുതൽ 36 സീറ്റുകളേ നേടാനാകൂ. ഐഎഎൻസ്-മാട്രിസ് പ്രകാരം 126 സീറ്റുകളിൽ ബിജെപിക്ക് 96 മുതൽ 98 സീറ്റുകൾ വരെ നേടാം. കോൺഗ്രസിന് 26 മുതൽ 28 വരെ നേടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *