ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തിരുവനന്തപുരം കോർട്ട് സെൻറർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. വർക്കല രാധാകൃഷ്ണൻ, അഡ്വ. കുന്നത്തുകാൽ സുകുമാരൻ നായർ എന്നിവരുടെ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ അഡ്വ. സനോജ് ആർ നായർ അധ്യക്ഷത വഹിച്ചു.

അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ്. എ. സുന്ദർ, അഡ്വ. കൊഞ്ചിറ നീലകണ്ഠൻ നായർ, അഡ്വ. പള്ളിച്ചൽ എസ്. കെ. പ്രമോദ്, അഡ്വ. കെ. ഒ. അശോകൻ, അഡ്വ. ഗീനാകുമാരി, അഡ്വ. എ. എ. ഹക്കിം, അഡ്വ. കൃഷ്ണജിത്ത് ആർ. ജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

പരിപാടിയിൽ നിരവധി അഭിഭാഷകരും പ്രവർത്തകരും പങ്കെടുത്തു. സാമൂഹ്യ-നിയമ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അഡ്വ. വർക്കല രാധാകൃഷ്ണന്റെയും അഡ്വ. കുന്നത്തുകാൽ സുകുമാരൻ നായരുടെയും സ്മരണകൾ ചടങ്ങിൽ അനുസ്മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *