“അയ്യപ്പ സംഗമം ഫണ്ടിംഗ് വിവാദം: ഊരാളുങ്കൽ 7 കോടി ആവശ്യപ്പെട്ടു, ദേവസ്വം ബോർഡ് അധികമായി 55 ലക്ഷം അനുവദിച്ചു”

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഗമത്തിന്റെ ചെലവിനത്തിൽ ഇതുവരെ ഊരാളുങ്കലിന് കീഴിലുള്ള ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് നൽകിയ് 3.69 കോടി രൂപയാണ്. ബാക്കി തുക ഇനി സ്പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമേ നൽകുവെന്ന് ബോർഡ് സ്ഥാപനത്തെ അറിയിച്ചു.
അതേസമയം ചെലവായ ഏഴു കോടിയും കിട്ടണമെന്ന നിലപാട് ആവർത്തിക്കുകയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എന്നാൽ ഇനി 1.06 കോടി രൂപ മാത്രമേ നൽകുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ. എന്നാൽ ഈ തുക പോരെന്നാണ് സൊസൈറ്റിയുടെ നിലപാട്. സ്പോൺസർഷിപ്പായി ദേവസ്വം ബോർഡിന് കിട്ടിയത് 3.85 കോടി മാത്രമാണ്.



