കെ സി വേണു​ഗോപാലിന്റെ വിക്കി പേജിൽ പതിമൂന്നാമത് മുഖ്യമന്ത്രിയെന്ന് മാറ്റം

കോൺ​ഗ്രസിലെ മന്ത്രിക്കസേര പോര് വിക്കിപീഡിയയിലേക്കും. നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് മുറുകുകയാണ്. ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനും പ്രതിഛായ വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ പലതരത്തിലും നേതാക്കൾ നടത്തുന്നുണ്ട്.

ഇപ്പോഴിതാ പോര് മറ്റൊരു തലത്തിലേക്ക്. വിക്കിപീഡിയയിൽ കെസി വേണുഗോപാലിന്റെ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രിയെന്ന്. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി എന്ന നിലയിലാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറു മണിയ്ക്കാണ് വിക്കി പേജിൽ മുഖ്യമന്ത്രിയെന്നാക്കിയത്. പിന്നീടത് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി കോൺ​ഗ്രസിൽ പോര് മുറുകുകയാണ്. നേതാക്കളുടെ അനുകൂലികൾ ഓരോരുത്തർക്ക് വേണ്ടി സമൂഹമാധ്യമത്തിലും പോര് കടുപ്പിച്ചിരിക്കയാണ്. വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ നേതാക്കൾക്കെതിരെ അധിക്ഷേപം നടത്താൻ വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്തു. കെ സി വേണുഗോപാലിനെ പിന്തുണച്ചതിന് പിന്നാലെ കെ സുധാകരന് എതിരെയും അധിക്ഷേപം രൂക്ഷമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *