കോടാലിയിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ച വീട്ടിൽ വീണ്ടും പാമ്പ്

തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റ് ഒരു കുട്ടി മരിച്ച സംഭവത്തിൽ വീട്ടിൽ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. അഞ്ചാമത്തെ പാമ്പിനെയാണ് ഇന്നലെ അർദ്ധരാത്രിയോടെ നടത്തിയ തെരച്ചിലിലിൽ കണ്ടെത്തിയത്. ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. വീടിനുള്ളിൽ നിന്ന് ഇന്നലെ മാത്രം കണ്ടെത്തിയത് രണ്ടു പാമ്പുകളെയാണ്. പ്രദേശത്ത് വനം വകുപ്പും സർപ്പ ടീമംഗങ്ങളും പരിശോധന നടത്തി.
രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സഹോദരങ്ങൾക്ക് പാമ്പിൻ്റെ കടിയേൽക്കുയായിരുന്നു. ശംഖുവരയൻ പാമ്പിൻ്റെ കടിയാണ് കുട്ടികൾക്കേറ്റത്. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും എട്ടുവയസുകാരൻ ആൽജോ മരിക്കുകയായിരുന്നു. സഹോദരൻ ഇപ്പോഴും ചികിത്സയിൽ തുരുകയാണ്. പുലർച്ചെ കുട്ടികൾ ബോധരഹിതരായതിനെത്തുടർന്നാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ആശുപത്രിയിൽ എത്തിച്ച ശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് തലയണയുടെ താഴെ ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയത്.
നാല് പേരാണ് ഇതോടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചത്. ഇന്നലെ തിരുവനന്തപുരത്തും ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പ് കടിയേറ്റഅ മരണപ്പെട്ടിരുന്നു.



