കോർപറേഷന്റെ പ്രവർത്തനം അവതാളത്തിലാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മേയർ 

തിരുവനന്തപുരം: കോർപറേഷന്റെ പ്രവർത്തനം അവതാളത്തിലാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മേയർ വി.വി. രാജേഷ് രംഗത്തെത്തി. കഴിഞ്ഞ ഭരണസമിതികളുടെ പിഴവുകളാണ് പുതിയ ഭരണസമിതി അനുഭവിക്കുന്നതെന്ന് മേയർ തിരിച്ചടിച്ചു

നഗരത്തിൽ മാലിന്യനിർമാർജനം പാളിയെന്നും, തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി ആരോപിച്ചു. മാലിന്യപ്രശ്നം മൂലം തെരുവുനായ ശല്യം വർധിച്ചതായും, പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. സർവ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരുവുവിളക്കുകൾ 48 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാതിരുന്നാൽ കരാർ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.പഴയ ഭരണസമിതികൾ 10 വർഷത്തേക്ക് കരാർ നൽകിയത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്നും, മുൻ ഭരണസമിതികളുടെ വീഴ്ചകൾ പുതിയവർ പരിഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി കോർപറേഷൻ ഫണ്ടും ദുരന്ത നിവാരണ ഫണ്ടും ഉപയോഗിച്ച് അടിയന്തര നടപടികൾ ആരംഭിച്ചു.റെയിൽവേ അടക്കമുള്ള മറ്റ് വകുപ്പുകൾ അവരുടെ മേഖലകൾ ശുചിയാക്കാൻ തയ്യാറാകണമെന്നും മേയർ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *