ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം

ബരിമല സന്നിധാനത്ത് ഭക്തിനിർഭരമായ വിഷുക്കണി ഒരുക്കി. അയ്യപ്പനേയും ശ്രീകോവിലിൽ ഒരുക്കിയ വിഷുക്കണിയും തൊഴുത് ഭക്തർ. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പുലർച്ചെ നാല് മണിക്ക് നട തുറന്നത് മുതൽ സന്നിധാനത്ത് അയ്യപ്പഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

വിഷുക്കണി ദർശനത്തിന് ശേഷം ഏഴ് മണിയോടെ പതിവ് പൂജകൾ ആരംഭിച്ചു. ഏപ്രിൽ 18-ന് രാത്രി പത്ത് മണിക്ക് നട അടയ്ക്കുന്നത് വരെ ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടാകും. മേടമാസ പൂജകളുടെ ഭാഗമായി ദിവസവും കളഭാഭിഷേകവും പടിപൂജയും സന്നിധാനത്ത് നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകർ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *