വി കുഞ്ഞികൃഷ്‌‌ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന്‌ തീയിട്ടു

കണ്ണൂർ: പയ്യന്നൂരിൽ വീടിനുനേരെ ആക്രമണം. വി കുഞ്ഞികൃഷ്‌ണൻ അനുകൂലിയായ ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. വീടിന്റെ ജനലുകളുൾപ്പെടെ തകർന്നു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ എറിഞ്ഞുതകർക്കുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ തീ ആളിപ്പടരുന്നതുകണ്ടാണ് പുരുഷത്തോമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്ന് അദ്ദേഹം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *