ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്

പത്തനംതിട്ട: ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി. കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ് വി എ യുപി സ്കൂളിൽ എത്തിയാണ് പി കെ ശശി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ‘അയാം വെരി ഹാപ്പി’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയ ഭീതിയാണെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറിൽ 16.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. അതേസമയം, അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മിക്കയിടത്തും പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബുത്തിലും വോട്ടിംഗ് വൈകി. കോഴിക്കോട് വളയത്തും ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു.



