‘യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും’; സിപിഎമ്മുകാർ ശവംതീനികളാണെന്ന് വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു‌ഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2001ൽ പോലും കാണാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലുള്ളതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

എന്റെ മണ്ഡലത്തിലെ ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടതില്ല. 25 കൊല്ലമായി എന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണിത്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കാഡ് മണ്ഡലത്തിലുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ തവണ നുണപറഞ്ഞത് മുഖ്യമന്ത്രിയാണ്.ലീഗ് സമ്മർദ്ദമുണ്ടാക്കുമെന്നത് നുണപ്രചാരണമാണ്.

ഇത്തവണ ഒരു സീറ്റുപോലും ലീഗ് കൂടുതൽ ചോദിച്ചിട്ടില്ല. കോൺഗ്രസിന് മൂന്ന് സീറ്റ് അധികം ലഭിക്കുകയും ചെയ്തു. സിപിഎമ്മുകാർ ശവംതീനികളാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മറച്ച് വയ്ക്കാനാണ് വയനാട് പുനരധിവാസം കോൺഗ്രസിനെതിരെ ആയുധമാക്കുന്നത്’-വി ഡി സതീശൻ വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *