കേരളത്തിൽ അഴിമതി ഭരണമെന്ന് പ്രിയങ്ക ഗാന്ധി

വനൂർ, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി എത്തിയ പ്രിയങ്ക ഗാന്ധി എംപി, സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് വഴങ്ങുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് അറിയാമെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. അഴിമതിയുടെ കാര്യത്തിൽ ബിജെപിയും സിപിഎമ്മും ഒരുപോലെയാണ്. കേന്ദ്രത്തിലെ പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ കീഴ്പ്പെട്ടു നിൽക്കുമ്പോൾ, കേരള മുഖ്യമന്ത്രി മോദിക്ക് മുന്നിൽ വിധേയനായി നിൽക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണ്ണക്കവർച്ചയെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടാത്തത് ഈ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *