സർക്കാരിനെ വിമർശിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന് വിമർശിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബിജു പ്രഭാകർ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എൽഡിഎഫ് സർക്കാരിന് കെട്ടിടങ്ങൾ പണിയുക എന്നല്ലാതെ മറ്റൊരു വികസനവും എടുത്തു കാട്ടാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾ ഇല്ലാത്ത സ്കൂളുകളിൽ പോലും കെട്ടിടങ്ങൾ പണിയുന്നു. ഭരണം മാറി വരുന്നതാണ് നല്ലതെന്നും ബിജു പ്രഭാകർ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കഴിവുറ്റ മന്ത്രിമാർ ഉണ്ടായിരുന്നെങ്കിൽ രണ്ടാം സർക്കാരിന്റെ കാലത്ത് അത്തരം മന്ത്രിമാരെ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. അത് നേരിട്ട് അനുഭവിച്ച ആളാണ് താൻ എന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്നതിനുവേണ്ടി കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചു എന്നും എന്നാൽ താൻ അതിൽ നിന്നെല്ലാം മാറി എന്നും അദ്ദേഹം പറഞ്ഞു. 2029 ലെ ലോകസഭ ഇലക്ഷനിൽ മത്സരിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ കുറച്ച് പ്ലാനുകൾ ഉണ്ട് ബിസിനസുകൾ ഒക്കെ ഡെവലപ്പ് ചെയ്യണം ആ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് ഇപ്പോൾ താൽപര്യം എന്നും ബിജു പ്രഭാകർ അഭിമുഖത്തിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *