ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങും,​ വമ്പൻ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: നാളെ നിർണായകമായ വാർത്താ സമ്മേളനം നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും ഉടൻ തന്നെ സൈനിക നടപടി അവസാനിപ്പിക്കുമെന്നും ട്രംപ് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരുമെന്നും ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് വ്യക്തമാക്കി,​ യുദ്ധത്തിൽ പങ്കുചേരാൻ യൂറോപ്യൻ രാജ്യങ്ങൾ വിസമ്മതിച്ചതോടെയാണിത്. നാളെ രാവിലെ ആറരയ്ക്ക് മാദ്ധ്യമങ്ങളെ കാണുന്നതിന് മുൻപാണ് ട്രംപ് റോയിട്ടേഴ്സിന് ടെലിഫോൺ അഭിമുഖം നൽകിയത്.

ഇ​റാ​ൻ​ ​ഉ​ട​ൻ​ ​സ​മാ​ധാ​ന​ ​ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ​ ​ആ​ക്ര​മ​ണം​ ​ശ​ക്ത​മാ​ക്കു​മെ​ന്നാ​യി​രു​ന്നു​ ​നേ​ര​ത്തേ​ ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​ക​രാ​റി​ന്റെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​നി​ല​പാ​ട്.വെ​ടി​നി​റു​ത്ത​ലി​നാ​യി​ ​ഇ​റാ​ൻ​ ​പ്ര​സി​ഡ​ന്റ് ​ത​ന്നെ​ ​സ​മീ​പി​ച്ചെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട​ ​ട്രം​പ്,​ ​ഹോ​ർ​മു​സ് ​തു​റ​ന്നാ​ൽ​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​അ​റി​യി​ച്ചെ​ന്നും​ ​പ​റ​ഞ്ഞു.​ ​യു.​കെ​യെ​ ​പോ​ലെ​ ​ഇ​ന്ധ​ന​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​ ​രാ​ജ്യ​ങ്ങ​ൾ​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്ക് ​തു​റ​ക്കു​ന്ന​ത് ​സ്വ​ന്ത​മാ​യി​ ​ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ​ ​മ​തി​യെ​ന്നും​ ​ത​ങ്ങ​ളെ​ ​സ​ഹാ​യി​ക്കാ​ത്ത​ ​രാ​ജ്യ​ങ്ങ​ളെ​ ​തി​രി​ച്ച് ​സ​ഹാ​യി​ക്കേ​ണ്ട​ ​കാ​ര്യം​ ​യു.​എ​സി​നി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ​ട്രം​പ് ​നേ​ര​ത്തെ​ ​ പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *