ഇന്ന് ഓശാന; ഓർമയിൽ രാജകീയ വരവേൽപ്

കോട്ടയം ∙ യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുയർത്തി ഇന്ന് ഓശാന ഞായർ. ദേവാലയങ്ങളിൽ കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനത്തിരുനാൾ ആഘോഷിക്കുന്നു. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണ ദിനങ്ങളുള്ള പീഡാനുഭവ ആഴ്ചയ്ക്ക് ഇതോടെ തുടക്കമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *