സബ്സ്ക്രിപ്ഷൻ ആരംഭിച്ച് നടി മീനാക്ഷി,​ വരിസംഖ്യാ നിരക്കിൽ പ്രമുഖരെ കടത്തിവെട്ടി

ബാലതാരമായി അരങ്ങേറി മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയാണ് മീനാക്ഷി അനൂപ്. അമർ അക്ബർ ആന്റണിയിലെ ഫാത്തിമയും മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ഒപ്പത്തിലെ നന്ദിനിക്കുട്ടിയുമാണ് മീനാക്ഷിയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. അവതാരക എന്ന നിലയിലും ശ്രദ്ധേയയായ മീനാക്ഷി സോഷ്യൽ മീഡിയയിലും സജീവമാണ്. പല വിഷയങ്ങളിലും മീനാക്ഷി പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും കമന്റുകളും ചർച്ചയാകാറുണ്ട്. ഇപ്പോൾ മലയാള സിനിമയിൽ മുതിർന്ന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ദ്രൻസ് നായകനായ പ്രൈവറ്റ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ മറ്റ് ചലച്ചിത്ര താരങ്ങളെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെയും പോലെ സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ് മീനാക്ഷി. മറ്റ് പോസ്റ്റുകൾ പോലെ,​ എല്ലാവർക്കും കാണാൻ കഴിയാത്ത എക്സ്‌ക്ലൂസിവ് കണ്ടന്റാണ് ഇത്തരം പ്രൊഫൈലുകളുടെ പ്രത്യേകത. താരങ്ങളായ ദിവ്യ ഉണ്ണി. അഹാന കൃഷ്ണ,​ രേണു സുധി എന്നിവരെല്ലാം സബ്സ്ക്രിപ്ഷൻ വിഭാഗത്തിൽ അവരുടെ സ്പെഷ്യൽ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്.

മീനാക്ഷിയുടെ സബ്സ്ക്രിപ്ഷൻ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി.മീനാക്ഷി അനൂപിന്റെ ഫേസ്ബുക്ക് ഗ്രൂപ്പ് ഒരുമാസം സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ 869 രൂപ നൽകണം. ഇത് മറ്റുള്ളവരുടെ നിരക്ക് വച്ച് നോക്കുമ്പോൾ വളരെ കൂടുതലാണ് എന്നാണ് അഭിപ്രായമുയരുന്നത്. രേണു സുധിയുടെ ഇൻസ്റ്രഗ്രാം അക്കൗണ്ടിന് ഒരു മാസം നൽകേണ്ടത് 170 രൂപയാണ്. അഹാന കൃഷ്ണണയ്ക്ക് 290 രൂപയാണ് വരിസംഖ്യ,​. ദിവ്യ ഉണ്ണിയുടെ പേജിന് 290 രൂപയാണ് മാസ വരി നൽകേണ്ടത്. അതിനാൽ തന്നെ മീനാക്ഷിയ്ക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *