നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോൺഗ്രസിന്റെ താരപ്രചാരക പട്ടിക എഐസിസി പുറത്തുവിട്ടു

കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോൺഗ്രസിന്റെ താരപ്രചാരക പട്ടിക എഐസിസി പുറത്തുവിട്ടു. ദേശീയ-സംസ്ഥാന തലത്തിലുള്ള പ്രമുഖരായ 40 നേതാക്കളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾക്ക് പുറമെ എ കെ ആന്റണി, കെ സി വേണുഗോപാൽ തുടങ്ങിയവരും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ എത്തും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി എന്നിവരും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പട്ടികയിലുണ്ട്.

സംസ്ഥാന കോൺഗ്രസിലെ പ്രമുഖ മുഖങ്ങളെല്ലാം അണിനിരക്കുന്ന പട്ടികയിൽ കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരും ഉൾപ്പെടുന്നു. യുവനേതാക്കളായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങിയവരും പ്രചാരണത്തിന് നേതൃത്വം നൽകും. ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഇമ്രാൻ പ്രതാപ്ഗർഹി, മൊഹമ്മദ് അസറുദ്ദീൻ തുടങ്ങിയവരും ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, ഷമ മുഹമ്മദ് തുടങ്ങിയ വനിതാ പ്രതിനിധികളും പട്ടികയിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *